aj++
ഓഫീസില്‍ എന്റെ കൂടെ ജോലി ചെയുന്ന ഒരു സുഹൃത്ത് എനിക്ക് യെന്തിരന്റെ റിലീസ് ദിവസത്തെ ടിക്കറ്റ് ഒഫെര്‍ ചെയ്തപ്പോള്‍ സന്തോഷത്തോടെ ആണ് ഞാന്‍ കൂടെ പോകാമെന്ന് സമ്മതിച്ചത് . തമിഴു മനസിലാകാഞ്ഞിട്ടും, എനിക്ക് ഈ വക തമിഴു സിനിമയോട് ഒരു വിധത്തിലുള്ള താല്പര്യവുമിലഞ്ഞിട്ടും , ഞാന്‍ സമ്മതിച്ചത്, നമ്മുടെ ചാനെലുകളിലും ന്യുസിലും മറ്റും കാണുന്നത് പോലെ രജനികാന്തിന്റെ സിനിമ കാണാന്‍ വരുന്ന അരപാണ്ടികളുടെ പൂജാ വെപ്രാളം ശെരിക്കും ഒന്ന് കാണമെല്ലോ എന്ന് ഓര്‍ത്തിട്ടാണ് . പക്ഷെ കടവൂല്, ഫാനസുകര്കെല്ലാം പണികൊടുത്തു . ഫ്രൈഡേ വൈകിട്ട് അഞ്ചു മണി മുതലേ ഒടുക്കത്തെ മഴ . എങ്കിലും എനിക്ക് ടിക്കറ്റ് ഒഫെര്‍ ചെയിത എന്റെ സുഹൃത്തിന്റെ സ്പിരിറ്റ് ഓര്‍ത്തു, മഴ നനഞ്ഞു നമ്മള് രണ്ടു പേരും കൂടി ബൈകില്‍ തന്നെ സിനിമ കാണാന്‍ പുറപെട്ടു . തിയറ്റെറില് ചെന്നപ്പോഴേക്കും മൊത്തം നനഞ്ഞു നാശകോശമായി . സിനിമ കാണാന്‍ വന്ന എല്ലാവരെയും കാത്തു പരിപാലിച്ചു കൊണ്ട് നാനാ ഭാഗങ്ങളില്‍ കറുത്ത കണ്ണട ധരിച്ചു കൊണ്ട് വലുതും, കുറച്ചു വലുതുമായ രജനി ഫാന്‍സിന്റെ വക പോസ്റ്ററുകള്‍ പാലഭിഷേകത്തിനും, പൂജയ്ക്കും മറ്റും റെഡിയായി നില്കുനുണ്ടായിരുന്നു . സിനിമ കാണാന്‍ ഭയങ്കര തെരക്ക് . ഉള്ളില്‍ എങ്ങനെയോ കയറിപറ്റി. സിനിമ തുടങ്ങി.
തുടക്കം ശംഭീരം. താടിയും മുടിയും നീട്ടി വളര്‍ത്തിയ രജനി ഒരു യെന്ത്രമനുഷ്യനെ തന്റെ ലാബില്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് . തന്നത്താന്‍ ആണ് അദേഹം മുഴുവനും ഉണ്ടാകിയത്, കാരണം കൂടെ ഇരിക്കുന്ന രണ്ടു സൈന്റിസ്ടുമാര് വെറും മണ്ടന്മാര് ആണ്, ഇങ്ങനെ ഇരുന്നു കോമഡി അടിച്ചു കൊണ്ടേ ഇരിക്കും. ഇടകിടയ്ക്കു അവന്മാര്ക്ക് യെന്തിരന്റെ ഇടിയും ചവിട്ടും കിട്ടും . കോമഡി ആണേ.
യെന്തിരന്റെ സ്പെക് എന്തിരന് തന്നെ സ്റ്റാര്‍ട്ട് അപ്പില്‍ പറയുനുണ്ട് - ഞാന്‍ റോബോ , സ്പീഡ് 1 terrahertz, മെമറി 1 gigabytes . എന്റെ ആറു വര്‍ഷം പഴകിയ കമ്പ്യൂട്ടര്‍ ല്‍ ഉണ്ട് മെമറി 2 giga bytes . റോബോ തന്റെ ടാറ്റ എല്ലാം കൂടെ രണ്ടു മൂന്ന് തവണ സിപ് ചെയിതു വെക്കുമായിരിക്കും!
അതിനിടക്ക് നമ്മുടെ നായികാ ഐശ്വര്യറായി ഒരു മെഡിക്കല്‍ സ്ടുടെന്റ്റ് ആണ്, ഒരു മെന്റല്‍ പെണ്ണ് . റോബോയുടെ മുകളില്‍ കിടന്നു ജോലി ചെയ്യുന്ന നമ്മുടെ നായകനെ, അങ്ങനെ വിളിച്ചു ശല്യ പ്പെടുതികൊണ്ടേ ഇരിക്കും . സൈന്റിസ്റ്റ് രജനി, പല്ല് പോലും തേക്കാതെ ഇരുന്നു ജോലി ചെയ്യുന്നത് കൊണ്ട്, ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് പോയിട്ട്, ലാബില്‍ ഐശ്വര്യാറായി നേരിട്ടു വന്നാല്‍ പോലും തിരിഞ്ഞു നോക്കില്ല. നാളുകള്‍ കഴിയും തോറും രജനിയുടെ മുടിയും താടിയും കൂടുതല്‍ നീണ്ടു നീണ് വരും. ഒടുവില്‍ നമ്മുടെ യന്ത്രികന് , രണ്ജനിയുടെ സ്വന്തം ദേഹം സ്കാന്‍ ചെയിതു ഉടുപ്പ് പോലെ ഇട്ടുകൊടുക്കും. 'റോബോ വെര്ഷന് വണ്‍ പോയിന്റ് ഓ' അങ്ങനെ ഉടെലെടുക്കും.
നമ്മുടെ എന്തിരന് എല്ലാം വശമാണ് . ഒട്ടു മിക്ക സിനിമകളും കണ്ടിട്ടുണ്ട്, പ്രേതെകിച്ചു ജാക്കി ചാന് സിനിമ, രജനി കാന്തിന്റെ പഴയ സിനിമകള്‍ മുതലായവ. അതെല്ലാം നമ്മളെ അഭിനയിച്ചു കാണിക്കുകയും ചെയ്യും.
റോബോ /യെന്തിരന്റെ പണി പൂര്‍ത്തി ആയിട്ടു, ആദ്യം തന്നെ രജനികാന്ത് ചെയുന്നത് മുടി വെട്ടാനും, താടി ട്രിം ആക്കാനും ബാര്‍ബര്‍ ഷോപ്പില്‍ പോകുക എന്നതാണ്, അതും റോബോനെയും കൂട്ടി . അവിടെ വെച്ച് റോബോ അവിടെ ഇരിക്കുന്ന നാനാ, മുത്തുച്ചിപ്പി, മനോരമ മുതലായ ബാര്‍ബര്‍ ഷോപ്പില്‍ സാധാരണ കാണുന്ന എല്ലാ ബുക്സും വായിച്ചു തീര്‍ക്കും. അവസാനം മുടി വെട്ടുന്ന ആള്‍ക്ക് ശല്യം സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ ഒരു ടെലിഫോണ്‍ ഡയറക്ടറി, പണ്ടാരം വായിച്ചു തുലക്കട്ടെ എന്ന് പറഞ്ഞു കൊടുത്തു ഒതുക്കാന്‍ നോക്കും . പക്ഷെ റോബോ അത് മൊത്തം നിമിഷങ്ങള്‍ കൊണ്ട് തന്റെ മള്‍ടി ലയെര്‍ സ്കാനര്‍ ഉപയോഗിച്ച് സ്കാന്‍ ചെയിതു മനപാഠം ആക്കും . പിന്നെ അല്ലെ ഒടുക്കത്തെ ഷോ.... അവിടെ ഇരിക്കുന്ന ആളുകളുടെ പേര് വെച്ച് അവരുടെ ടെലിഫോണ്‍ നമ്പര്‍ കണ്ടു പിടിക്കുക, നമ്പര്‍ വെച്ച് പേര് കണ്ടു പിടിക്കുക, തല 180 ഡിഗ്രി തിരിച്ചു പിടിക്കുക അങ്ങനെ പലതും .
രജനി, മുടി വെട്ടി കഴിഞ്ഞു, യെന്ത്ര മനുഷനെ വീട്ടില്‍ കൊണ്ട് വന്നു തന്റെ അമ്മയെയും മറ്റും കാണിച്ചു . അമ്മ അവനു ചട്ടി തലയന് അഥവാ ചിട്ടി എന്ന് പേരിട്ടു. നമ്മുടെ നായികാ ഐശ്വര്യറായിക്ക് ചിട്ടിയെ അങ്ങ് കണ്ടു ബോധിച്ചു . അവളുടെ അഭ്യര്‍ത്ഥന പ്രകാരം ചിട്ടിയെ അവളുടെ കൂടെ രണ്ടു ദിവസം വിട്ടു കൊടുത്തു നമ്മുടെ രജനി. ഫാന്‍സിനും കൊഴപ്പമില്ല കാരണം ചിട്ടിയും രജനി തന്നെ അല്ലെ.
ഹോസ്റ്റല്‍ എന്ന് പറയുമ്പോള്‍ ഒരു വലിയ മണിമാളിക. അവിടെ കുറെ വസായ അമൂമമാര്, പിന്നെ നല്ല നല്ല പെണ്‍കുട്ടികളും, എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ താമസിക്കുന്ന സ്ഥലം. അവിടെ യെന്തിരന് കയറി ചെല്ലുമ്പോള്‍ ആന്റിമാരൊക്കെ പിറ് പിരുക്കാന് തുടങ്ങും. പയ്യന്മാരെ ഒക്കെ റൂമില്‍ കൊണ്ട് വന്നു കയറ്റുന്നോ, എന്നൊക്കെ. പക്ഷെ നമ്മുടെ എന്തിരന് അവരെ ഒക്കെ, തന്റെ തല എടുത്തു മാറ്റി കയില് പിടിച്ചു കാണിച്ചു പേടിപ്പിച്ചു ഓടിക്കും. ഒരു വേലക്കാരന്റെ കുറവ് അവന് പരിഹരിക്കും. നമ്മുടെ നായികാ ഐശ്വര്യറായി കുളി കഴിഞ്ഞു വരുമ്പോള്‍ റൂം എല്ലാം ക്ലീന്‍, പിന്നെ മേശ നിറെയെ കൊതിയൂറും വിഭവങ്ങള്‍, എല്ലാം ചിട്ടിയുടെ സ്വന്തം കൈ കൊണ്ട്.
അങ്ങനെ ഇരിക്കെ, പിറ്റേ ദിവസം നമ്മുടെ നായികാ ഐശ്വര്യറായി യുടെ mbbs പരീക്ഷയാണ് . അതിനു എന്തിരന്റെ കൂടെ ഇരുന്നു കമ്പൈന്‍ സ്റ്റഡി ചെയ്യണം. അതിനു വേണ്ടി ബുക്ക് ഒക്കെ റെഡി ആക്കി ഇരിക്കുമ്പോള്‍, ദാ, അപ്പുറത്തെ വിട്ടിലുള്ള കുറെ കിടിലം പയ്യന്മാര് പാട്ട് ഉച്ചത്തില്‍ വെച്ച് ശല്യപെടുതുന്നു. റോബോ ചെന്നിട്ടു അവന്മാരുടെ മ്യൂസിക് സിസ്റ്റത്തിന്റെ ഉച്ച തന്റെ ഇന്‍ഫ്രാ റെഡ് രേഷ്മികൊണ്ട് കൂട്ടി, കൂടി, കൂട്ടി പൊട്ടിക്കും .
തിരിച്ചു വന്നു പഠിക്കാന്‍ ഇരികുമ്പോള്‍ അപ്പുറത്തെ അമ്പലത്തില്‍ പാട്ട് ഉച്ചത്തില്‍ വെച്ചിരിക്കുന്നു. ഹാര്‍ട്ട് രോഗികള്‍ ഒക്കെ ( അതെ അമ്മുമമാര്‍ തന്നെ ) ഉള്ള വിട് ആയതുകൊണ്ട് റോബോയും നായികയും കൂടി അമ്പലത്തിനടുത്തു ചെന്നു . ഇപ്പോഴാണ് കാണികള്‍ക്ക് ഇത് തമിഴ് നാട് ആണെന്ന് തന്നെ മനസിലാകുന്നത് . കുറെ കരിങ്ക്കുരന്മാര്, വരയന്‍ ബനിയനും, കൈലിയും ഒക്കെ ഇട്ടു ഇരുന്നു പട്ടു കേള്കുന്നു. റോബോയും ഐശ്വര്യ റായിയും കൂടി ചെന്ന് ആ പരമ പോകിരികളോട് ന്യായം പറയാന്‍ തുടങ്ങി , നീ പോയി സ്വന്തം പണി നോക്കെടെ എന്ന് അവന്മാരും . ഇത്തവണ ഓഡിയോ സെറ്റില്‍ ഇന്‍ഫ്രറെഡ് - ബ്ലൂടൂത്ത് റിമോട്ട് സപ്പോര്‍ട്ട് ഇല്ലായിരുന്നു, പഴയ ഏതോ മോഡല്‍ ആണെന്ന് തോനുന്നു. അത് കൊണ്ട് റോബോ ചെന്നിട്ടു സിസ്റ്റം ഇടിച്ചു പപ്പടം ആക്കി. ഉടന്‍ തന്നെ സ്ഥിരം തമിള്‍ സിനിമ സ്റ്റൈലില്‍, ആ കരിങ്കുരങ്ങുകള്‍ കുറെ കത്തി, വടിവാള്‍, വെട്ടികത്തി, സൈക്കിള്‍ ചെയിന്‍, ഉലക്ക മുതലായ ടൂള്‍സ് എടുത്തു കൊണ്ട് വന്നു . അട പാവികള് . നമ്മള്‍ക്ക് ആ കരിങ്കുരങ്ങുകളോട് സഹതാപം തോന്നും , കുറച്ചു നേരത്തിനുള്ളില്‍ അവന്മാര് തവിട് പൊടി അകുമെല്ലോ എന്നോര്‍ത്ത്. വിചാരിച്ചത് പോലെ നടന്നു . രോബോയുടെ ദേഹത്ത് അതി ഭയങ്കര കാന്ത ശക്തി ഉണ്ട് , അത് പ്രവര്തിപിച്ചപ്പോള് ഇരുമ്പ് ആയുധങ്ങള്‍ എല്ലാം അവന്റെ ദേഹത്ത് ഒട്ടും. ഒരുത്തന്റെ പാന്റ്സ് ന്റെ സിബ്ബ് ഇരുമ്പ് ആയതുകൊണ്ട് അവന്റെ പാന്റ്സു ഉള്‍പടെ റോബോയുടെ കയ്യില്‍.
അങ്ങനെ കോമഡി ഒക്കെ കണ്ടു നടന്നു, പിറ്റേ ദിവസത്തെ ഐശ്വര്യാറായുടെ എക്സാം ഗോവിന്ദ. പക്ഷെ നമ്മുടെ ചിട്ടി നായികയുടെ എക്സാം അന്‍സര്‍ പേപ്പറില്‍ ടെക്സ്റ്റ് ബുക്ക് മുഴുവന്‍ പ്രൊജക്റ്റ് ചെയിതു കൊടുക്കും. അവള് ഇരുന്നു കോപ്പി അടിക്കും . ഇവളെങ്ങാനും ഡോക്ടര്‍ ആയിട്ടു വന്നാല്‍ രോഗികളുടെ കാര്യം കട്ടപോഗ.
ഐശ്വര്യയുടെ എക്സാംന് വേണ്ടി മെഡിക്കല്‍ ബുക്സ് ഒക്കെ സ്കാന്‍ ചെയ്തത് വെറുതെ ആയില്ല കേട്ടോ, റോബോ ബുക്ക് ഒക്കെ പാട് പെട്ട് വായിച്ചതു വെറുതെ അവെരുതെല്ലോ , അത് കൊണ്ട് , ഒരു ഹൈറിസ്ക് പ്രേഗ്നന്സി ഡെലിവറി ഒക്കെ നടത്തി കളയും. ഭയങ്കരം. തന്റെ അള്‍ട്ര സോണിക് സ്കാനെര്‍ വെച്ച് ലോകം മുഴുവന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങും നടത്താനും റോബോ മറക്കില്ല.
എക്സാം കഴിഞ്ഞു അവരു രണ്ടും കൂടി ഇങ്ങനെ ഉല്ലസിച്ചു ട്രെയിന്‍ ല്‍ തിരിച്ചു വരുമ്പോള്‍ ഒരു വമ്പന്‍ സ്ടുന്റ്റ്. ആ പഴയ കിടിലം പയ്യന്മാരും, ആ കരിങ്കുരങ്ങന്മാരും രുമിച്ചു വന്ന്നു നായികയെയും റോബോയിനെയും ട്രെയിന്‍ ല്‍ ആക്രമിക്കും. അവന്മാരുടെ കൂടെ എവിടെന്നാണ് എന്നറിയില്ല രണ്ടു മൂന്ന് സായ്പിന് പയ്യന് മാര്‍! യെന്തിരന് സിനിമയുടെ സ്പെഷ്യല്‍ എഫ്ഫെക്ട്സ് ഉണ്ടാക്കാന്‍ വന്ന സായ്പിന്മാരെ ഈ കരിങ്കുരങ്ങുകളുടെ ഇടയില്‍ പിടിച്ചു നിര്‍ത്തി എഫ്ഫക്റ്റ് ഉണ്ടാക്കിയതായിരിക്കും . അപ്പോഴാണ് എന്തിരന്റെ ഒരേ ഒരു വീക്നെസ് വെളിയില്‍ വരുന്നത് , യെന്തിരന്റെ ബാറ്റെറി ഇടയ്ക്കിടെ " ലോ ബാറ്റെറി" വാണിംഗ് കാണിക്കും. പക്ഷെ സാരമില്ല, ഒരു ലൈവ് വയറും, ഒരു എര്‍ത്ത് വയറും കൂടി നെഞ്ചില്‍ കുത്തിയാല്‍ മതി ചാര്‍ജ് ചെയ്യാന്‍ . കറന്റ് ന് റെയില്‍വേസില്‍ പഞ്ഞം ഒന്നുമില്ലല്ലോ.... ബാറ്ററി തീര്‍ന്നു വെളിയില്‍ വീഴുന്ന റോബോ, ട്രെയിന്‍ പാളത്തില്‍ കൂടി തെന്നിവന്നു , വേറെ ഒരു ട്രെയിന്‍ ന്റെ മുകളിക്ക് കൂടി ചാടി, അകത്തു വന്നു നമ്മുടെ നായികയുടെ മാനം രക്ഷിക്കും.
പിന്നെ ഒരു കോമഡി പറയാതിരിക്കാന്‍ വയ്യ . നമ്മുടെ യന്ത്രികാന് ഭയങ്കര ഒരു റോബോട്ട് ആണ് . യേതു കാര്യം ചെയ്യുന്നത് മുമ്പും അവന്റെ കണ്ണില്‍ കുറെ പ്രോഗ്രാം മിന്നി മറയും, സാധാരണ റോബോട്ട് അങ്ങനെ ഒക്കെ ചെയ്യുമെന്ന് ഊഹികാം . അതയിത്, റോബോ വണ്ടി ഓടിക്കുമ്പോള്‍ " ഡ്രൈവ് മോഡ് " ഇലേക്ക് മാറും, ചാടുമ്പോള്‍ ' ജുംബ് മോഡ്' ഇലേക്ക് മാറും, ഉറങ്ങാന്‍ 'സ്ലീപ് മോഡ്' . പക്ഷെ ഐശ്വര്യറായി നെ ഒരു കൊതുക് കടിച്ചു എന്ന് അറിയുമ്പോള്‍, എന്തിരന് 'മോസ്കിറ്റോ മോഡ് ' ലേക്ക് മാറും. അടിപൊളി അല്ലെ, അതെ. ആ മോഡില്‍, യെന്തിരന് കൊതുകിനോട് സംസാരിക്കും, തര്‍ക്കിക്കും, ഭീഷനിപെടുതുകയും ചെയ്യും , അതെ, കൊതുകിനോട് തന്നെ. കൊതുക് AB- ചോര ഇഷ്ടമാനെന്നോ, ടെങ്ങുന്നോ, ചികുന്‍ ഗുനിയാന്നോ .... എന്തൊക്കയോ പറയും . തമിഴു എനിക്ക് മനസിലാകാത്തത് കൊണ്ട് ഫുള്‍ കോമഡി പിടി കിട്ടിയില്ല.
പിന്നെ ഒരു കടുത്ത സീന്‍ ഉണ്ട് . തീയില്‍ നിന്നും ഒരു പെണ്ണിനെ രക്ഷിച്ചു വിടുകാരുടെയും ചാനലുകാരുടെയും മുമ്പില്‍ കൊണ്ടിട്ടു ഷൈന്‍ ചെയ്യാന്‍ നോക്കും നമ്മുടെ യെന്തിരന്. പക്ഷെ ഒരു കൊഴ്പം ഉണ്ട്. ഈ പെണ്ണ് കുളിച്ചു കൊണ്ടിരുന്നപ്പോള്‍ ആണെന്ന് തോനുന്നു തീ പിടിച്ചത് വീടിനു. അതോടെ റോബോയ്ക്ക് അത്ര ഭുദ്ധി പോരാ എന്ന് രജനിക്ക് മനസിലായി . അങ്ങനെ രജനി തന്നെ യെന്തിരന് ലിസ്പ് പടിപിച്ചു കൊടുക്കും , തമിഴില്‍ ആണെന്ന് മാത്രം. വഴാകൊക്കെ പറഞ്ഞാണ് പഠിപ്പിക്കുന്നത് . ദേഷ്യം , സന്തോഷം, ദുഖം , എങ്ങനെ മാനുഷന് മാത്രം തോനുന്ന ഫീലിങ്ങ്സ് , ഇതെല്ലാം പയ്യെ പയ്യെ റോബോയ്ക്ക് ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ അവിടെയാണ് ട്വിസ്റ്റ്. റോബോയ്ക്ക് രജനിയുടെ പെണ്ണിനോട് റോബോ-ലവ്വ് തോന്നി തുടങ്ങി, അവളുടെ കൈയില്‍ നിന്നും റോബോയ്ക്ക് ഉമ്മ കിട്ടുമ്പോള്‍, മുകത്ത് കാറ്റു അടിക്കും, മുടി ഒക്കെ പറക്കും, അതാണെന്ന് തോനുന്നു യെന്തിരന് അവളില്‍ അനുരാഗം തോനാന്‍ കാരണം . വേറെ, 'സംഭവങ്ങള്‍' ഒന്നും ഇലെല്ലോ അവനു!
രജനി, ഇവളെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു റോബോയെ പിന്തിരിപിക്കാന് നോകുമ്പോള്‍ , എനിക്കും ഇവളെ ഇഷ്ടമാണ് എന്നൊക്കെ പറയാന്‍ തക്ക വിവരം ആയി റോബോയ്ക്ക് . അത് കൊണ്ട് രജനി തന്നെ റോബോയെ ഒരു ചെറിയ വെട്ടുകത്തി കൊണ്ട് കൈയും, കാലും, മുഖവും വെട്ടി കീറി കൊണ്ട് പോണ്ടിച്ചേരി മുന്സിപല് വേസ്റ്റ് കൂമ്പാരത്തില്‍ കൊണ്ടിടും. എന്തൊരു ക്രൂരം. ഒരു ചുവന്ന ഓഫ് സ്വിച്ച് ഒണ്ടെന്ന കാര്യം മറന്നു പോയെന്നു തോന്നുന്നു. ഓഫ് ചെയ്യാതെ വേസ്റ്റ് കൂമ്പാരത്തില്‍ ഇട്ടതുകൊണ്ട് യെന്തിരന്റെ കഷ്ണങ്ങള്‍ ചത്തില്ല. കയ്യും കാലും തലയും ഇഴഞ്ഞു നീങ്ങി വില്ലന്റെ കാറില്‍ കയറി ഇരിക്കും. എന്നിട്ട് , ഐ വാണ്ട് ടു ലിവ് ,ഐ വാണ്ട് ടു ലവ് , എന്നൊക്കെ പറഞ്ഞു വില്ലന്റെ കയ്യും കാലും പിടിക്കും . പാര്‍ട്ട് ടൈം വില്ലന്‍ കരുണ തോന്നി അവനെ ശെരി ആക്കി കൊടുക്കും, പക്ഷെ ഒരു കള്ള പണി ചെയ്യും , ഒരു ചുവന്ന തുംബ് ഡ്രൈവില്‍ ഒരു 'അഡിഷ്നല് പ്രോഗ്രാം' കോഡ് ചെയിത് റോബോയുടെ നെഞ്ജിലുള്ള പോര്‍ട്ടില്‍ കുത്തിവേയ്ക്കും. destruction മോഡ് !! അതോടെ നമ്മുടെ അപ്പാവി ചിട്ടി, ഒരു വമ്പന്‍ വില്ലന്‍ ആയി മാറും. 'റോബോ വെര്ഷന് ടു പോയിന്റ് സീറോ' അട്ടഹസിക്കാന് ഒക്കെ തുടങ്ങും . ഇതേ വരെ നമ്മുടെ രജനിയുടെ നായക സ്ഥാനത്തിനു മാച്ച് ചെയ്യാന്‍ കെല്പുള്ള ഒരു വില്ലന്‍ ഇല്ലായിരുന്നു.
അങ്ങനെ, ഐശ്വര്യറായിനെ അവളുടെ കല്യാണ ദിവസം പന്തലില്‍ നിന്നും റോബോ തട്ടി കൊണ്ടുപോകും. പോകുന്ന വഴി ഒന്നുരണ്ടുമൂന്ന് പിന്നെ കുറേ പോലീസ് കാരേയും കൊല്ലും, കൂടെ ഒരുപാട് വാഹനങ്ങളും നശിപിക്കും. കഷ്ടം ഇനി ആരും ഫുള്‍ ടൈം കോമഡി ഫിലിം ആണെന്ന് കുറ്റം പറയിലെല്ലോ.
റോബോ ഐശ്വര്യാറായിനെ കൊണ്ട് പോയി തന്റെ സങ്ങേതത്തില് പാര്‍പിച്ചു . പാറാവ് കാരും , കുശിനികാരും , വീട്ടു ജോലിക്കാരും എല്ലാം ചിട്ടിയുടെ ക്ലോന്സ്. പഴയ അനില്‍ കപൂര്‍ന്റെ, മിസ്റ്റര്‍ ഇന്ത്യയിലെ മുഗമ്പോയുടെ കൊട്ടാരം ഞാന്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു .
പിന്നെ, റോബോ വന്നു, ഐസ്വര്യരയിന്റെ അടുത്ത് അവരുടെ ഭാവി പരിപാടികള്‍ ബ്രീഫ് ചെയ്യും . കല്യാണം കഴിക്കണം , 'റോബോ-സാപിയ്' കുട്ടികളെ പ്രസവികണം എന്നൊക്കെ കേട്ടപ്പോള്‍ തന്നെ അവളുടെ പകുതി ജീവന് പോയി . എന്നിട്ട് റോബോ ഐശ്വര്യറായിനെ ഉമ്മ വെക്കാന്‍ ചുണ്ട് കൊണ്ട് വന്നപ്പോളേക്കും ടിം, ഐശ്വര്യറായി എന്തൊക്കയോ കാര്യങ്ങള്‍ ആലോചിച്ചു മോഹലസ്യപെട്ടു പോയി.
പക്ഷെ എങ്ങനെ ഒക്കെയോ രജനികാന്ത് ആ കൊട്ടാരത്തില്‍ നുഴഞ്ഞു കയറി അവളെ രക്ഷ്പെടുതും, ഒരു ഉഗ്രന്‍ ബോറ് യുദ്ധം ഒക്കെ ഉണ്ട് അതിന്റെ ഇടയില്‍ . ഒരു പതിനായിരം പട്ടാളക്കാരെ റോബോയും തന്റെ ക്ലോന്സ് കൂടി ചേര്‍ന്ന് കൊല്ലും. ആദ്യം കമാണ്ടോസ്, പിന്നെ പട്ടാളം, പിന്നെ എയര്‍ഫോഴ്സ്, പിന്നെ റാപിഡ് അക്ക്ഷന് ഫോഴ്സ് , പിന്നെ രജനി. പക്ഷെ അപ്പോഴേക്കും രജനി, റോബോയുടെ കമാന്‍ഡ് സ്ട്രീം ഹാക്ക് ചെയിതു തകര്‍ത്തിരിക്കും .
അവസാനം.... റോബോ നല്ല ആളാകും. ഇന്ത്യന്‍ പിനല്‍ കോഡ് ലൂപ്പ്ഹോള്‍സ് ഒക്കെ പഠിച്ചു , കോടതിയില്‍ കേസ് ഒക്കെ വാദിച്ചു ജെയിക്കും. തീര്‍ന്നില്ല , അവസാനം കോടതി വിധി പ്രകാരം, റോബോ സ്വന്താമായി തന്നെ തന്നെ dismantle ചെയ്യുന്ന ഒരു രംഗം ഉണ്ട് . ഉത്സവം കണ്ട ആളുകള്‍ക്ക് ഒക്കെ, കരയാന്‍ ഉള്ള സമയം ആണ്. റോബോ ചാകുന്നതിനു തൊട്ടു മുന്‍പ് കൈ കൊണ്ട് എന്തോ സ്റ്റൈലത്തെരം കാണിക്കും. അതും കൂടി കണ്ടാല്‍ ആരായാലും ചിരിച്ചു പോകും.
സിനിമ മുഴുവന്‍ കണ്ടിട്ടും ഇത് വരെ മനസിലാകാത്ത ഒരു കാര്യം ഉണ്ട് : റോബോയുടെ ന്യുറല്‍ പ്രോഗ്രാം ആ ചൈനാക്കാരന് ഡൌണ്‍ലോഡ് ചെയിതിട്ടു എന്തായി , ഇടയ്ക്ക് എപ്പോഴോ വന്നു പോയ ആ ജര്മന്കാരന് പ്രോഗ്രാം കൊടുത്തോ ഇല്ലെയോ?
2 comments:
nannaayittund....Memory 1 gigabyte alla 1 zettabyte aanu
it is not an adoor's film..
ingane keeri murichu parisodhikkan....
oro type padavum athintethaya reethiyil kananam... mashe...
( i am not saying enthiran is good)
Post a Comment